കെ-റെയിൽ പദ്ധതി അശാസ്ത്രീയമെന്ന് ; കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എംപി.

Keralam News Politics

തിരുവനന്തപുരം : കെ-റെയിൽ പദ്ധതി അശാസ്ത്രീയമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എംപി ആവർത്തിച്ചുപറയുന്നു . പദ്ധതി നടപ്പാക്കുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. പോരായ്മകൾ ഇല്ലെന്ന് സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തണം. പദ്ധതി നടത്തിപ്പുമായി മുന്നോട്ട് പോകുന്നത് വ്യാജ ഡിപിആറിൻ്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിൽവർലൈൻ നടപ്പാകുന്നതിൽ സിപിഐഎമ്മുകാർക്കും എതിർപ്പുണ്ട് . ജനത്തിന് ആവശ്യമില്ലാത്ത വികസനമാണ് സിൽവർലൈനെന്നും സുധാകരൻ പറഞ്ഞു. വികസനത്തിന് വാശിയല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ വികസനം ശാപമാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു