കണിയാപുരത്ത് വീട്ടുവളപ്പിലെ കിണറില്‍ വെള്ളം അപ്രത്യക്ഷമായി

Keralam News

പാലക്കാട് : കണിയാപുരത്ത് വീട്ടുവളപ്പിലെ കിണറില്‍ വെള്ളം അപ്രത്യക്ഷമായി. ഭാരതപ്പുഴ റോഡ് വിനായകയില്‍ ബാലകൃഷ്ണന്‍ നായരുടെ വീട്ടിലെ കിണറാണ് അപ്രതീക്ഷിതമായി വറ്റിയത്.

ഇന്നലെ ഉച്ചവരെ ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ടായിരുന്ന കിണറിലെ വെള്ളം ഇന്നലെ വൈകിട്ട് അഞ്ചോടെ പൂർണ്ണമായി വറ്റുകയായിരുന്നു.

കിണറിനുള്ളില്‍ ഉറവ രൂപപ്പെടുന്നുണ്ടെങ്കിലും വെള്ളത്തിന്റെ അളവു കൂടുന്നില്ലെന്ന് വീട്ടുകാർ വ്യക്തമാക്കി.

ഭൂജല വകുപ്പിലെ ജിയോളജിസ്റ്റ് അനീഷ് എം. അലി സ്ഥലം സന്ദർശിക്കുകയും ആശങ്കാജനകമായ സാഹചര്യമില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് അറിയിക്കുകയും ചെയ്തു . കിണറിനുള്ളിലുള്ള കുഴല്‍ക്കിണറിന്റെ പൈപ് പൊട്ടുകയോ തെന്നിമാറുകയോ ചെയ്തതാകാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.