ഹോമിയോ ഡിസ്പന്‍സറികള്‍ നാടിന് സമര്‍പ്പിച്ചു

Health Local News

തിരൂരങ്ങാടി : കേരളത്തില്‍ പുതുതായി അനുവദിച്ച ഹോമിയോ ഡിസ്പന്‍സറികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതുതായി നിലവില്‍ വന്ന ഗവണ്‍മെന്റ് ഹോമിയോ ഡിസ്പന്‍സറിയുടെ പ്രാദേശിക തല ഉദ്ഘാടനം അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി അധ്യക്ഷത വഹിച്ചു. മൂന്നിയൂര്‍ ആലിന്‍ചുവട് ഹൈസ്കൂളിനടുത്താണ് പുതിയ ഡിസ്പന്‍സറി ആരംഭിച്ചത്. രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ പരിശോധനയുണ്ടാകുമെന്നും ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, സ്വീപര്‍ എന്നിങ്ങനെ മൂന്ന് പേര്‍ സ്ഥിരമായി സ്ഥാപനത്തില്‍ സേവനം ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചു. മൂന്നിയൂരില്‍ ഹോമിയോ ആശുപത്രി അനുവദിക്കുന്നതിന് എല്ലാ സഹായങ്ങളും ചെയ്ത് തന്ന എം.എല്‍.എയെ യോഗത്തില്‍ പഞ്ചായത്ത് അധ്യക്ഷ അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ് പരിപാടിയില്‍ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുനീര്‍ മാസ്റ്റര്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ സ്റ്റാര്‍ മുഹമ്മദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സി.പി സുബൈദ, ബ്ലോക്ക് മെമ്പര്‍ സി.ടി അയ്യപ്പന്‍, മെമ്പര്‍മാരായ ഷംസുദ്ധീന്‍ മണമ്മല്‍, നൗഷാദ് തിരുത്തുമ്മല്‍, പി.പി സഫീര്‍, എന്‍.എം റഫീഖ്, അഹമ്മദ് ഹുസൈന്‍, ടി.ഉമ്മുസല്‍മ, സല്‍മ നിയാസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. സാദിഖ് ഇബ്ന്‍ കാസിം, പ്രതിനിധികളായ ഹൈദര്‍ കെ മൂന്നിയൂര്‍, കെ.മൊയ്തീന്‍കുട്ടി, ടി.പി നന്ദന്‍ എന്നിവര്‍ സംസാരിച്ചു.