സംസ്ഥാനത്ത് മഴ തുടരും

Keralam News

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാടിന് മുകളിലായുള്ള ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ എവിടെയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജാഗ്രത തുടരണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കൂടുതൽ മഴയ്ക്ക് സാധ്യത വടക്കൻ ജില്ലകളിലാണ് . മലയോര മേഖലകളിലും വനമേഖലകളിലും മഴ കനക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്.

പത്തനംതിട്ട,ഇടുക്കി,പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളിൽ തിങ്കളാഴ്ചയും,ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ,കർണാടക ,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല