കാണാമാലിയിൽ ശബരിമല തീർത്ഥാടകൾ സഞ്ചരിച്ച ബസ് മറിഞ്ഞു ; 15 പേർക്ക് പരിക്ക്

India Keralam News

പത്തനംതിട്ട: കണമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് പതിനഞ്ചു പേർക്ക് പരിക്ക്. അട്ടി വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

അപകടത്തിൽ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ബസ്സിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ

ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ യാത്ര ചെയ്ത ബസ് ആണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ സംരക്ഷണ ഭിത്തിയിൽ തട്ടി നിന്നത് കാരണം ബസ് താഴ്ചയിലേക്ക് മറിയാത്തതിനാൽ വൻ ദുരന്തം ഒഴിവായി.