എട്ട് വർഷത്തെ പ്രണയം സാഫല്യമായി ; സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തിന് സാക്ഷിയായി ഹൈദരാബാദ്

India News

ഹൈദരാബാദ് : എട്ടുവർഷത്തെ പ്രണയത്തിനൊടുവിൽ 31 – കാരനായ സുപ്രിയോ ചക്രബര്‍ത്തി 34 – കാരനായ അബയ് ദംഗ് നെ സ്വന്തമാക്കി. കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. റിസോര്‍ട്ടില്‍ നടന്ന സ്വകാര്യ ചടങ്ങുകള്‍ക്ക് നേതൃത്വം നൽകിയത് ഹൈദരാബാദില്‍ നിന്നുള്ള ട്രാന്‍സ്‌വെസ്‌റ്റൈറ്റായ സോഫിയ ഡേവിഡാണ്.

പ്രമുഖ ഹോട്ടല്‍ മാനേജ്മെന്റ് സ്ഥാപനത്തിലെ അദ്ധ്യാപകനാണ് കൊല്‍ക്കത്ത സ്വദേശിയായ സുപ്രിയോ ചക്രബര്‍ത്തി. ആമസോണിന്റെ സീനിയര്‍ മാനേജറാണ് ഡല്‍ഹി സ്വദേശിയായ അബയ് ദംഗ്. ബംഗാളി, പഞ്ചാബി പരമ്പരാഗത രീതിയിലായിരുന്നു ചടങ്ങുകള്‍.