ബാങ്കിങ് ഇടപാടുകളിലെ നിയമത്തിൽ പുതിയ മാറ്റം: ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ

India News

പ്രധാനപ്പെട്ട ബാങ്കിങ് ഇടപാടുകളിലെയെല്ലാം നിയമത്തിൽ പുതിയ മാറ്റം. ഇനി പ്രവർത്തി ദിവസമെന്നോ അവധി ദിവസമെന്നോ ഇല്ലാതെ പെൻഷൻ, ഇഎംഐ പേയ്‌മെന്റുകൾ, ശമ്പളം തുടങ്ങിയവ ക്രെഡിറ്റ് ആകും. ഇവയുമായുള്ള ബാങ്കിങ് ഇടപാടുകളും ഒരു തടസവും കൂടാതെ നടത്താൻ കഴിയും. അങ്ങനൊരു നിയമത്തിനു അംഗീകൃതം കിട്ടിയതായാണ് ദേശീയ റിപ്പോർട്ടുകൾ.

അവധി ദിവസങ്ങളിൽ പെൻഷനും ശമ്പളവും എത്തേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ അത് ക്രെഡിറ്റ് ആവുന്നതിനു വേണ്ടി അടുത്ത പ്രവർത്തി ദിവസം വരെ കാത്തിരിക്കേണ്ടതായി വരാരുണ്ട്. ആ ഒരു സാഹചര്യത്തിനാണ് ഈ പുതിയ നിയമം വരുന്നതിലൂടെ മാറ്റം സംഭവിക്കുന്നത്. ധനകാര്യ ഇടപാടുകളെല്ലാം നടക്കുന്നത് എൻഎസിഎച്(National Automated Clearing House (NACH)) വഴിയാണ്. ഇനി മുതൽ ഈ സംവിധാനം 24×7 ആക്കാനാണ് തീരുമാനം.

എൻഎസിഎച്ചും ആർടിജിഎസും അവധി ദിവസങ്ങളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്നതിനായുള്ള കാര്യങ്ങൾ ചെയ്യുമെന്ന് കഴിഞ്ഞ ബൈ മന്ത്‌ലി മോണിറ്ററി പോളിസി മീറ്റിങ്ങിലാണ് ആർബിഐ ഗവർണർ വ്യക്തമാക്കിയത്. ഇപ്പോൾ വാരണ്യത്തിൽ ലഭ്യമല്ലാത്ത സേവനം ഓഗസ്റ്റ് ഒന്ന് മുതൽ എല്ലാ ദിവസങ്ങളിലേക്കുമായി മാറും.