രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന

Health India News

ഡൽഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9170 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകളിൽ 51 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ കോവിഡ് പ്രതിദിന കേസിലുണ്ടായത്.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ, ഹരിയാന, തെലങ്കാന സംസ്ഥാനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.