ആലപ്പുഴയിൽ പ്രഭാത സവാരിക്കിറങ്ങിയ വൃദ്ധർ ടിപ്പറിടിച്ച് മരിച്ചു

Crime Local News

ആലപ്പുഴ : നൂറനാട് പണയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് പേർ ടിപ്പർ ലോറിയിടിച്ച് മരിച്ചു. രാജു മാത്യു (66), വിക്രമൻ നായർ (65) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതേ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഉൾപ്പടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുയാണ്.

ടോറസ് ലോറിയാണ് ഇടിച്ചതെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.