വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കാലിക്കറ്റിലെ ഇംഗ്ലീഷ് പഠനവകുപ്പ് അസി. പ്രൊഫ. ഡോ. കെ. ഹാരിസിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു

Breaking Crime News

മലപ്പുറം: വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ഇംഗ്ലീഷ് പഠനവകുപ്പ് അസി. പ്രൊഫ. ഡോ. കെ. ഹാരിസിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം
തീരുമാനിച്ചു. വിദ്യാര്‍ഥിനിയുമായി ലൈംഗിക ചുവയോടെയുള്ള വാര്‍ട്‌സ് ആപ്പ് ചാറ്റിംഗ് അടക്കം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത ഹാരിസ് ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ്.
ബിരുദ-ബിരുദാനന്തര അഡ്മിഷന്‍ ഫീസ് ഇരട്ടിയോളം വര്‍ദ്ധിപ്പിക്കും.

ക്വസ്റ്റ്യന്‍ ബാങ്ക് തയ്യാറാകാത്തതില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ക്ക് യോഗത്തില്‍ രൂക്ഷവിമര്‍ശനം നേരിടുകയും സഹകരിക്കാത്തവരെ പുറത്താക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു.
അറബി കോളജുകളിലെ അഫിലിയേഷന്‍ റദ്ദാക്കിയതില്‍ കോഴ്‌സുകളുടെ സ്ഥിര അംഗീകാരം നഷ്ടപ്പെടില്ലെന്ന്. യൂണിവേഴ്‌സിറ്റിക്ക് സാമ്പത്തിക നഷ്ടം വന്നിട്ടുണ്ടെങ്കില്‍ ഫയല്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരില്‍ നിന്ന് പണം ഈടാക്കും.
ആറാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യം വിസി
പരിശോധിക്കും.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് ജിഎല്‍പി സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുവദിച്ച സര്‍വകലാശാല ഭൂമി കൈമാറുന്ന കാര്യത്തില്‍ വീണ്ടും നിയമോപദേശം തേടും.
വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡീന്‍ ആയിരുന്ന വത്സരാജ് പുത്തന്‍വീട്ടില്‍ പോണ്ടിച്ചേരി സര്‍ക്കാറിന്റെ കീഴിലെ താല്‍ക്കാലിക സര്‍വീസ് പെന്‍ഷന്‍ ആനുകൂല്യങ്ങ
ള്‍ക്ക് പരിഗണിക്കണമെന്ന നിര്‍ദേശം നിയമ വിരുദ്ധമെന്ന കാണിച്ച് ഡോ. റഷീദ് അഹമ്മദ് അഹമ്മദ് വിയോജിച്ചു.