നാഥനില്ലാ കളരി: കെഎസ്ടിഎം പ്രതിഷേധം

Local News

മലപ്പുറം: മലപ്പുറം ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണനയ്‌ക്കെതിരെ കെഎസ്ടിഎം അധ്യാപക സംഘടന പ്രതിഷേധത്തിലേക്ക്. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് നാഥനില്ലാ കളരി എന്ന പ്രതീകാത്മക ക്ലാസ് റൂം കലക്‌ടറേറ്റിനു മുന്നിൽ സംഘടിപ്പിക്കുന്നു. എം എൽ എ പി.ഉബൈദുല്ല ഉദ്ഘാടനം നിർവഹിക്കും. പരിപാടിയിൽ കെഎസ്ടിഎം സംസ്ഥാന പ്രസിഡന്റ് ബഷീർ വല്ലപ്പുഴ സംബന്ധിക്കും.