ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ; ഭാര്യ കസ്റ്റഡിയിൽ

Crime Keralam News

കൊല്ലം : പട്ടാഴിയിൽ ഓട്ടോഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കടുവാത്തോട് സ്വദേശി ഷാജഹാനാണ് (42) മരിച്ചത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷാജഹാന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ നിസയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷാജഹാനെ ഭാര്യ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. ഷാജഹാന്റെ കഴുത്തിലുള്ള പാടാണ് സംശയം ബലപ്പെടുത്തുന്നത്.

ഓട്ടോഡ്രൈവറായ ഷാജഹാൻ സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കാറുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്. മദ്യപിച്ചുണ്ടാക്കിയ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ അനുമാനം.