നാലാംക്ലാസ് വിദ്യാര്‍ത്ഥി റിത്വിക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് സില്‍..

Education Local News

മലപ്പുറം: തവനൂര്‍ കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളിലെ റിത്വിക് എന്ന വിദ്യാര്‍ത്ഥി ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി.
ഇരുപത്തഞ്ച് തരത്തിലുള്ള റുബിക്‌സ് ക്യൂബുകള്‍ മുപ്പത്തിരണ്ട് മിനിറ്റിനുള്ളില്‍ സോള്‍വ് ചെയ്ത് പുതുമ സൃഷ്ടിച്ചാണ് നാലാം ക്ലാസ്സില്‍ പഠിക്കുന്ന റിത്വിക് എന്ന കൊച്ചു മിടുക്കന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ചത്.
രണ്ടാം ക്ലാസ് മുതല്‍ റൂബിക് സോള്‍വ് ചെയ്യുന്നതില്‍ മിടുക്ക് കാണിച്ചിരുന്ന റിത്വിക് ഓള്‍ ഇന്ത്യ തലത്തില്‍ നടക്കുന്ന ഒളിംപ്യാട് എക്‌സാമില്‍ ഇംഗ്ലീഷില്‍ ഗോള്‍ഡ് മെഡല്‍ നേടിയിട്ടുണ്ട്.
മലയാള പ്രസംഗ മത്സരങ്ങളിലും സ്‌കേറ്റിംഗിലും മികച്ച പ്രകടനം കാഴ്ച വെക്കാറുള്ള ഈ കൊച്ചു മിടുക്കന്‍ മാങ്ങാട്ടൂര്‍ തേറമ്പത്ത് വീട്ടില്‍ റിനോജിന്റെയും, ഐഡിയല്‍ സകൂള്‍ ടീച്ചര്‍ വിജി റിനുവിന്റെയും ഏക മകനാണ് .