പറഞ്ഞ സമയത്തിനുള്ളിൽ വീടുപണി പൂർത്തിയാക്കിയില്ല ;കരാറുകാരന്റെ വീട് അക്രമിച്ചയാൾ അറസ്റ്റിൽ

Crime Keralam News

അമ്പലപ്പുഴ : വീട് നിർമ്മാണം പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെന്നാരോപിച്ച് കരാറുകാരന്റെ വീട് ആക്രമിച്ച കേസിൽ ഒരാൾ പിടിയിലായി. നീര്‍ക്കുന്നം കാട്ടില്‍പ്പുറം വെളി ഹബീബിനെയാണ് (53) അമ്ബലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട് നിർമ്മാണത്തിന്റെ കരാർ കൊടുത്ത തുമ്പോളിത്തോപ്പ് അബ്ദുളളക്കുഞ്ഞിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.

കയ്യിൽ സൂക്ഷിച്ച കുപ്പിയിൽ പെട്രോളുമായി എത്തിയ പ്രതി അബ്ദുള്ളക്കുഞ്ഞിന്റെ വീട്ടിലെ ടി.വി, ടാബ്, ദിവാന്‍ കോട്ട് തുടങ്ങിയവ പൊട്രോളൊഴിച്ച് കത്തിച്ചുവെന്നാണ് കേസ്.

അമ്പലപ്പുഴ ഫസ്റ്റ് ക്ലാസ്സ് മജിട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.