വൈകല്യം അഭിനയിച്ച 31 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

International News

മാനസികവും, ശാരീരികവുമായ വൈകല്യം അഭിനയിച്ച് കുട്ടിയെപ്പോലെ പെരുമാറിയതിനും, ഒരു ആരോഗ്യ പ്രവർത്തകയെ ഡയപ്പർ മാറ്റാൻ വാടകയ്‌ക്കെടുത്തതിനും 31-കാരനെ പൊലീസ് അറസ്‌റ്റ് ചെയ്തു.വൈകല്യമുള്ളയാളാണെന്ന വ്യാജേന ഡയപ്പർ മാറ്റാനും, തന്റെ ലൈംഗിക താല്പര്യത്തെ തൃപ്തിപ്പെടുത്തുത്താനും കെയര്‍ഗിവറെ അയാൾ നിർബന്ധിച്ചു. അയാളിൽ നിന്നും സ്ത്രീക് സംശയം തോണി തുടങ്ങിയപ്പോഴാണ് പോലീസിനെ വിവരമറിയിച്ചത് . കഴിഞ്ഞ ആഴ്ച മനുഷ്യക്കടത്ത് ചുമത്തിയാണ് ലൂയീസിയാനയിൽ നിന്നുള്ള റട്ട്ലെഡ്ജ് ഡീസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരകളെന്ന് കരുതുന്നവർക്ക് അയച്ച ചില സന്ദേശങ്ങളാണ് പൊലീസിന് തെളിവായി ലഭിച്ചത് . സന്ദേശത്തിൽ, താൻ “ആൾട്ടർനേറ്റീവ് തെറാപ്പി”യിൽ ഏർപ്പെട്ടിരിക്കുകയാണെന്നും, ഡയപ്പർ മാറ്റാൻ ബേബി സിറ്റർക്ക് പണം നൽകാമെന്നും ഡീസ് പറയുന്നുണ്ട് .

മാനസികവും, ശാരീരികവുമായ പരിമിതികളുള്ള ഒരാളായിട്ടാണ് അയാൾ വേഷമിട്ടത്. “വേറെയും ബേബി സിറ്റർമാരെ കൊണ്ടുവരാൻ ഇയാൾ സ്ത്രീയോട് അഭ്യർത്ഥിച്ചു,” സ്റ്റേറ്റ് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ജെഫേഴ്സൺ പാരിഷ് കറക്ഷണൽ സെന്ററിൽ വച്ചായിരുന്നു പൊലീസ് അയാളെ അറസ്റ്റ് ചെയ്തത്. സമാനമായ കുറ്റങ്ങൾ ചുമത്തി മുമ്പും ഡീസിനെ മനുഷ്യക്കടത്തിന് ശിക്ഷിച്ചിരുന്നു. 18 വയസ്സുകാരനായ മാനസികവും ശാരീരികവുമായ വൈകല്യമുള്ള സഹോദരൻ കോറിയ്ക്ക് വേണ്ടി ഒരു ആരോഗ്യ പ്രവർത്തകയെ അന്വേഷിക്കുന്നു എന്നായിരുന്നു അന്നയാൾ പറഞ്ഞിരുന്നത്. ഇത് സംബന്ധിക്കുന്ന ഒരു വ്യാജ പരസ്യവും 2019 -ൽ അയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.