ഡോസുകൾ തമ്മിലുള്ള ഇടവേള ശാസ്ത്രീയമായി നിശ്ചയിച്ചത്; കുറയ്ക്കാനാവില്ലെന്ന് വിദഗ്ധ സമിതി

Health India News

കൊവിഷീൽഡ്‌ വാക്സിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനാവില്ലെന്ന് അറിയിച്ച് വിദഗ്‌ധ സമിതി. ശാസ്ത്രീയമായ പഠനങ്ങളെ അടിസ്ഥാനമാക്കി നിശ്ചയിച്ചതാണ് പന്ത്രണ്ട് ആഴ്ചകളെന്ന ഇടവേളയെന്നും അത് മാറ്റാനാവില്ലെന്നുമാണ് വിദഗ്‌ധ സമിതി പറയുന്നത്.

വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേളകൾ കുറച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് കേന്ദ്ര സർക്കാർ അപ്പീൽ നൽകിയിരുന്നു. കോടതി വാക്സിൻ നയത്തിൽ ഇടപെട്ടത് തെറ്റാണെന്നും, കോടതി ഈ കാര്യത്തിൽ ഇടപെട്ടാൽ മികച്ച രീതിയിൽ വാക്സിൻ വിതരണം നടത്താനാകില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. ശാസ്ത്രീയമായ പഠനങ്ങൾ അനുസരിച്ചാണ് 84 ഇടവേള നിശ്ചയിച്ചതെന്നും ഇതോടൊപ്പം വ്യക്തമാക്കിയിരുന്നു.

എന്നാൽ കേരള ഹൈക്കോടതി ഡോസുകൾ തമ്മിലുള്ള ഇടവേളകൾ 28 ദിവസമാക്കി കുറയ്ക്കുകയായിരുന്നു. ഇടവേളകളിൽ ഇളവ് നൽകണമെന്നാവശ്യവുമായി കിറ്റെക്സ് കൊടുത്ത ഹർജിയിലായിരുന്നു ഈ തീരുമാനം. ഇതിനെതിരെയാണ് ഇപ്പോൾ അപ്പീൽ പോയിരിക്കുന്നത്. 84 ദിവസമെന്ന ഇടവേളകൾ നിശ്ചയിച്ചത് സർക്കാരിന്റെ നയമാണെന്നാണ് കേബിദ്രസർക്കാർ പറയുന്നത്.