സ്‌നേഹം

News

ആബിദ അബ്ദുല്‍കാദര്‍ പുളിക്കൂര്‍

സ്‌നേഹമെന്ന വാക്കിനര്‍ത്ഥം തേടി
ജീവിത പുസ്തകത്താളുകള്‍ മറിച്ചു നോക്കീ
താളുകളോരൊന്നും മാറി മറിഞ്ഞപ്പോള്‍
സ്‌നേഹത്തിനൊരര്‍ത്ഥം കണ്ടതില്ലാ…

ചില താളുകളില്‍ അത് ത്യാഗമായ്, സഹനമായ്, ക്ഷമയായ്, അനുകമ്പയായ് മാറുമ്പോള്‍..
ചിലതാളുകളില്‍ പണമായ്, സൗന്ദര്യമായ്, സ്വാര്‍ത്ഥതയായ് മാറുന്നു…
പിന്നെയും മറിച്ചു നോക്കിയപ്പോള്‍
വിദ്വേഷമായ്, പ്രതികാരമായ്… നിറ മില്ലാത്തതായ് കാണുന്നു..

പിന്നെയും മറിച്ചതില്ലാ ഞാന്‍
ഈ ജീവിത നിഘണ്ടുവില്‍ ഒളിച്ചിരിപ്പതല്ല സ്‌നേഹം….
ആത്മ ബന്ധത്തിന്‍ ആഴങ്ങളില്‍ തിരയുക..
ആത്മാര്‍ത്ഥ സ്‌നേഹത്തിന്‍ അര്‍ത്ഥ തലങ്ങളെ…..