ബല്‍ക്കിസ്ബാനു കേസ് വിധി നീതിയുടെ വിജയം: പി.വി അബ്ദുല്‍വഹാബ് എം.പി

Entertainment Local News

നിലമ്പൂര്‍: ബല്‍ക്കിസ്ബാനു കേസിലെ സുപ്രീം കോടതി വിധി നീതിയുടെ വിജയമാണെന്ന് പി.വി അബ്ദുല്‍വഹാബ് എം.പി. രാജ്യത്തിന് പ്രതീക്ഷ നല്‍കുന്ന വിധിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പതിനെട്ടാമത് പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍ മെഗാ സ്റ്റേജ് ഷോയിലെ രണ്ടാം ദിനത്തിലെ സാംസ്‌ക്കാരിക സമ്മേളനം പി.വി അബ്ദുല്‍വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.പാട്ടുത്സവ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ആധ്യക്ഷം വഹിച്ചു. പതിനെട്ടുവര്‍ഷമായി ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ നിലമ്പൂരുകാരെ ഒരുമിപ്പിക്കുന്ന വേദിയാണ് പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇരുള്‍പരക്കുന്ന കാലത്ത് നിലമ്പൂരിന്റെ സ്‌നേഹത്തിന്റെ വെളിച്ചമാണ് പാട്ടുത്സവമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കവി ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. കലയുള്ളിടത്ത് കലാപവും കലഹവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാറാണി ഗ്രൂപ്പ് എം. ഡി ഷൈജു കെ ഡേവിഡ്, റോക്ക് ഡേല്‍ എം.ഡി സലാം ബാവ, പാലോളി മെഹബൂബ്, അഡ്വ. ഹംസകുരിക്കള്‍, യു. നരേന്ദ്രന്‍, പി.വി സനില്‍കുമാര്‍, വിന്‍സെന്റ് എ ഗോണ്‍സാഗ, ഷാജി കെ. തോമസ്, അനില്‍ റോസ്, സി.കെ മുഹമ്മദ് ഇഖ്ബാല്‍, ഷബീറലി മുക്കട്ട, അഡ്വ. ഷെറി ജോര്‍ജ്, മുസ്തഫ കളത്തുംപടിക്കല്‍ പ്രസംഗിച്ചു. കണ്ണൂര്‍ ഷെരീഫിന്റെ ഗോള്‍ഡന്‍ നൈറ്റ് അവതരിപ്പിച്ചു.
ഇന്ന് വൈകുന്നേരം ആറരക്ക് സാംസ്‌ക്കാരിക സമ്മേളനം ഗോഗുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു