ജനുവരി മുതൽ കേരളത്തിൽ പുതിയ കായിക നയം കൊണ്ടുവരും – മുഖ്യമന്ത്രി

Keralam News Sports

കാലത്തിനനുസരിച്ചുള്ള മാറ്റവുമായി പരിഷ്കരിച്ച പുതിയ കായിക നയം അടുത്ത വർഷം ജനുവരിയില്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുതിയ കായിക നയം രൂപീകരിക്കുന്നതിനായുള്ള നടപടികൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. കണ്ണൂരിലും തിരുവനന്തപുരത്തും കൊച്ചിയിലുമായി തുടങ്ങിയ ഫുട്‌ബോള്‍ അക്കാദമികള്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

ആയിരം കോടിയുടെ പദ്ധതികളാണ് കായികമേഖലയില്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് കേരളത്തിൽ പുതിയ നാല്പത് ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമഗ്രമായൊരു കായിക നയം കേരളത്തിനായി ഉണ്ടാക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ഇതുനു മുൻപ് പറഞ്ഞിരുന്നു. മുഴുവൻ ജില്ലകളിലും നേരിട്ട് പോയി മെച്ചപ്പെടുത്തേണ്ട അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്തുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇതിനു ശേഷമാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രിയും ഉറപ്പു നൽകിയിരിക്കുന്നത്.