ഫ്‌ളാറ്റിന്റെ ഏഴാം നിലയിൽ നിന്നും വീണ് പെൺകുട്ടി മരിച്ചു

Local News

തിരുവനന്തപുരം കവടിയാറിലുള്ള ഫ്‌ളാറ്റിന്റെ ഏഴാം നിലയിൽ നിന്ന് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. പൊതുമരാമത്ത് സെക്രട്ടറിയായ ആനന്ദ് സിംഗിന്റെ മകള്‍ പതിനാറുകാരി ഭവ്യ സിംഗാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് നികുഞ്ജം ഫോര്‍ച്യൂണ്‍ എന്ന ഫ്ലാറ്റിൽ നിന്നും കുട്ടി വീണത്. അപകടം നടന്ന ഉടനെ വീട്ടിൽ ഉണ്ടായിരുന്ന ആനന്ദ് സിംഗും കുടുംബവും ചേർന്ന് കുട്ടിയെ എസ് കെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

ഇപ്പോൾ ആശുപത്രിയിലുള്ള മൃതദേഹം തുടർ നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി.