മിനിഊട്ടിയിൽ വൻ അഗ്നിബാധ

Breaking Local News

മലപ്പുറം: മലപ്പുറം മൊറയൂർ പഞ്ചായത്തിലെ മിനിഊട്ടി ഗ്ലാസ്‌ ബ്രിഡ്ജ് ന് സമീപം വൻ അഗ്നിബാധ.ഏകദേശം 4 ഏക്കറോളം വരുന്ന കുത്തനെയുള്ള പറമ്പ് കത്തി നശിച്ചു.വ്യാഴം രാത്രി 8 മണിയോടെ ആണ് സംഭവം.പറമ്പിലെ തെങ്ങിൻ തൈകളും റബ്ബർ തൈകളും കത്തി നശിച്ചു.അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീ പിടുത്തം സംഭവിച്ചത്.മലപ്പുറം അഗ്നിരക്ഷാനിലയത്തിൽ നിന്നും ജീവനക്കാർ എത്തുമ്പോൾ പറമ്പിലെ മരങ്ങളും തൈകളും ആളിക്കത്തിക്കൊണ്ടിരിക്കുകയായിരുന്നു.
.കുത്തനെയുള്ള പറമ്പ് ആയതിനാൽ ഫയർഫോഴ്സ് ജീവനക്കാർറോഡിൽ നിന്നും നൂറു മീറ്ററോളം താഴ്ചയിലേക്ക് കയറിൽ പിടിച്ചു ഇറങ്ങി നിന്നാണ് തീ അണച്ചത്.പച്ചിലക്കാടുകൾക്ക് അടക്കം തീ പിടിച്ചു വൻ പുകപടലം ആയതിനാൽ തീ അനക്കാൻ അഗ്നിരക്ഷാ ജീവനക്കാർ ഏറെ പണിപ്പെട്ടു.മലപ്പുറത്തു നിന്നും 2 യൂണിറ്റും പ്രദേശത്തെ കുടിവെള്ള വിതരണ ടാങ്കറും ഉപയോഗിച്ച് 2 മണിക്കൂറോളം കഠിന പരിശ്രമത്തിലൂടെ 8 ഡെലിവറി ഹോസ് ഉപയോഗിച്ച് തീ പൂർണമായും അണച്ചു.മലപ്പുറം അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ഓഫീസർ കെ സിയാദിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ എൻ ജംഷാദ്, മുഹമ്മദ്‌ ഷഫീക്, കെ.സി മുഹമ്മദ്‌ ഫാരിസ്,എ.സ് പ്രദീപ്‌, അഫ്സൽ,ഫയർ ഡ്രൈവർ വി പി നിഷാദ്, അഭിലാഷ്, ഹോം ഗാർഡ് വി ബൈജു, സിവിൽ ഡിഫെൻസ് അംഗങ്ങൾ ആയ അജ്മൽ തൗഫീഖ്,സിദ്ധീഖ്, ഫഹദ് എന്നിവർ അഗ്നിരക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.