കണ്ണൂരിൽ മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശം അയച്ച മധ്യവയസ്‌കൻ അറസ്റ്റിൽ

Crime Keralam News

കണ്ണൂർ: മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. കണ്ണൂർ കടലായി സ്വദേശി ഹരീഷിനെയാണ് ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിയിൽ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

എൽ.ഐ.സി. ഏജന്റായ പ്രതി നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കൂടുതൽ തെളിവുകൾക്കായി പ്രതിയുടെ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മകളുടെ ഫോണെടുത്താണ് പ്രതി രഹസ്യമായി അവളുടെ കൂട്ടുകാരികളുടെ നമ്പറുകൾ ശേഖരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.