തിരൂരിൽ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ മസാജിനെത്തിയ ജീവനക്കാരിയെ പീഡിപ്പിച്ചു. യുവാവും കേന്ദ്രം നടത്തിപ്പുകാരനും അറസ്റ്റിൽ.

Crime Local News

താനൂർ: തിരൂരിൽ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ മസാജിനെത്തിയ ജീവനക്കാരിയെ പീഡിപ്പിച്ചു.പുതിയ കടപ്പുറം കടവണ്ടി പുരക്കൽ ഫർഹബ്, കേന്ദ്രം നടത്തിപ്പുകാരൻ കുലുക്കല്ലൂർ കുന്നക്കാട്ടിൽ കുമാരൻ എന്നിവരെയാണ് തിരൂർ സി.ഐ എം.ജെ ജിജോ അറസ്റ്റ് ചെയ്തത്. മസാജി നായി കേന്ദ്രത്തിലെത്തിയതിനിടെ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. രണ്ട് വർഷമായി കുമാരനാണ് കേന്ദ്രം നടത്തുന്നത്. ഇയാൾ മുഖേനയാണ് പ്രതി ഫർഹബ് കേന്ദ്രത്തിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കേന്ദ്രത്തിലെ വനിതാ ഡോക്ടർ ഉൾപ്പടെ പോയ ശേഷമാണ് പ്രതി കുമാരൻ്റെ സഹായത്തോടെ കേന്ദ്രത്തിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ജീവനക്കാരി പൊലീസിൽ പരാതി നൽകുകയായിരുന്നു.