കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും 16വയസിന് താഴെയുള്ളവര്‍ക്കായി ലീഗ് അടിസ്ഥാനത്തില്‍ കേരളാ സര്‍ക്കാര്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്തും

Breaking Keralam Local Sports

മലപ്പുറം: അടുത്ത ജനുവരിയില്‍ കേരളത്തില്‍ പുതിയ കായിക നയം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍ പറഞ്ഞു. ഇന്ത്യയില്‍ തന്നെ കായികാടിസ്ഥാന വികസനത്തില്‍ കേരളത്തെ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ ഉതകുന്നതായിരിക്കും പുതിയ കായിക നയമെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയന വര്‍ഷത്തില്‍ കായികം പാഠ്യവിഷയമായി ഉള്‍പ്പെടും. വിദ്യാര്‍ത്ഥികളിലെ കായിക ക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പാഠ്യവിഷയമാക്കുന്നത്. ആയോധന കലയെ പ്രോത്സാഹിപ്പിക്കാന്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.ഇതിനായി സംസ്ഥാന സര്‍ക്കാര്‍ മലയാളം സര്‍വകലാശാലയുമായി ചേര്‍ന്ന് യുനസ്‌കോയുമായി കരാര്‍ ഒപ്പുവച്ചതായി മന്ത്രി വ്യക്തമാക്കി.

ആയോധനകലയുടെ പാരമ്പര്യവുമായി ബന്ധപ്പെട്ട വിവരശേഖരണം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ അസോസിയേഷനുമായി ചേര്‍ന്ന് കേരളത്തിലെ മുഴുവന്‍ പഞ്ചായത്ത് തലത്തിലും 16 വയസിനു താഴെയുള്ളവര്‍ക്കായി ലീഗ് അടിസ്ഥാനത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. പിന്നീട് ബ്ലോക്ക്, ജില്ലാ തലങ്ങളിലും ഇവ ഒരുക്കും. സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഒന്ന് എടപ്പാള്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടത്തുന്നതിനെപ്പറ്റി കായിക വകുപ്പ് ആലോചിക്കുന്നതായും മന്ത്രി വെളിപ്പെടുത്തി.
വട്ടംകുളം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു വട്ടംകുളം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുന്നതോടെ എടപ്പാളില്‍ മത്സരം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും സജ്ജമാക്കാന്‍ തയ്യാറാണെന്ന് ചടങ്ങില്‍ അധ്യക്ഷ്യനായ കെ.ടി.ജലീല്‍ എം.എല്‍.എ പറഞ്ഞു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കില്‍ മജീദ്, എം.എ നജീബ്, സി.വി ഷരീഫ, സി.പി സുമിത്ര, യു.പി പുരുഷോത്തമന്‍ ,പി.സുധാകരന്‍, മന്‍സൂര്‍ മയങ്ങാട്ട്, ഭാസ്‌കരന്‍ വട്ടംകുളം, പത്തില്‍ സിറാജ്, ശ്രീജ പാറക്കല്‍, എന്‍.ഷീജ, സംസാരിച്ചു.റര്‍ ബന്‍മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടിയിലേറെ രൂപ വിനിയോഗിച്ചാണ് വട്ടംകുളത്തെ എ.കെ.ജി മിനി സ്റ്റേഡിയം നവീകരിക്കുന്നത്. പവലിയന്‍, ഗാലറി, ഡ്രസിങ്ങ് റൂം, ടോയ്‌ലറ്റ തുടങ്ങിയവയും പണിയും.