ബസുടമകള്‍ മാര്‍ച്ചും ധര്‍ണയും നടത്തി

Local News

മലപ്പുറം;വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ബസുടമകള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുക, കണ്‍സെഷന് മാനദണ്ഡം നിശ്ചയിക്കുക, ബസ് പെര്‍മിറ്റുകള്‍ ദൂരപരിധി നോക്കാതെ യഥാസമയം പുതുക്കി നല്‍കുക, പൊതുഗതാഗത സംരക്ഷണത്തിന് നയം രൂപീകരിക്കുക, ബസുകള്‍ക്കാവശ്യമായ ക്യാമറകള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുക മുതലായ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന ഫെഡറേഷന്റെ ആഹ്വാനപ്രകാരമായിരുന്നു മാര്‍ച്ചും ധര്‍ണയും നടത്തിയത്.

മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ബ്രൈറ്റ് നാണി ഹാജി അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കളായ വി എ കെ തങ്ങള്‍, അഡ്വ ഫിറോസ്ബാബു, , ജോമേഷ്, അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ മുഹമ്മദലി വെട്ടത്തൂര്‍, മൈബ്രദര്‍ മജീദ് ,പക്കീസ കുഞ്ഞിപ്പ, ഊരാളത്ത് അനില്‍കുമാര്‍ റസാഖ് കുമ്മാളിൽ എന്നിവര്‍ പ്രസംഗിച്ചു.
തോട്ടത്തില്‍ കുഞ്ഞിമൊയ്തീന്‍, യു കെ മുഹമ്മദ്, ബാലന്‍ പൊന്നാനി, എൻ.കെ.ശിശുപാലന്‍, മുനീര്‍ വണ്ടൂര്‍, എം ജലീല്‍, റഫീഖ് കുരിക്കള്‍, ഷറഫുദ്ദീന്‍, നവനീത് മുഹന്മദലി കിസാന്‍ മാനു മടത്തിൽ സുലൈമാൻ എന്നിവര്‍ മാര്‍ച്ചിനും ധര്‍ണക്കും നേതൃത്വം നല്‍കി
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.