ഇടുക്കിയിൽ എം.ഡി.എം.എ.യും കഞ്ചാവുമായി യുവാവ് പിടിയിൽ

Crime Local News

ഇടുക്കി: കമ്പംമെട്ടിൽ എം.ഡി.എം.എ.യും കഞ്ചാവുമായി യുവാവ് പിടിയിൽ. ജെറിന്‍ പീറ്റര്‍ എന്നയാളെയാണ് എക്സൈസ് പിടികൂടിയത്. ചെക് പോസ്റ്റില്‍ ചെകിങിനിടെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി പ്രതി അറസ്റ്റിലായത്.

പ്രതിയുടെ പോക്കറ്റിൽ ഒളിപ്പിച്ച നിലയില്‍ 385 മില്ലിഗ്രാം എം.ഡി.എം.എ. 25 ഗ്രാം കഞ്ചാവ് എന്നിവ എക്‌സൈസ് കണ്ടെത്തി. തമിഴ്‌നാട്ടിലെ കമ്പത്തു നിന്നുമാണ് കഞ്ചാവും സിന്തറ്റിക് ഡ്രഗില്‍ പെടുന്ന എം.ഡി.എം.എ.യും വാങ്ങിയതെന്ന് പ്രതി വെളിപ്പെടുത്തി.

ക്രിസ്മസ് അടുത്തതോടെ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.