പ്രണയ വിവാഹം ; വരന്റെ ബന്ധുവിനെ ആക്രമിക്കാൻ
ക്വൊട്ടേഷൻ നൽകിയ വധുവിന്റെ വീട്ടുകാർ അറസ്റ്റിൽ

Crime Keralam News

കോഴിക്കോട് : പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് വരന്റെ ബന്ധുവിനെ ആക്രമിച്ച കേസിലാണ് വധുവിന്റെ അച്ഛനും അമ്മയും ഉൾപ്പെടെ ഏഴ് പേരെ പിടികൂടിയത്. ഈ മാസം പന്ത്രണ്ടിന് കോഴിക്കോട് വെള്ളിമാടുകുന്ന് വച്ചായിരുന്നു ആക്രമണം ഉണ്ടായത്. വിവാഹത്തിന് പിന്തുണ നൽകിയതിന്റെ പേരിലാണ് വരന്റെ ബന്ധുവിനെ അക്രമിക്കാൻ വധുവിന്റെ കുടുംബം ക്വട്ടേഷൻ നൽകിയത്. വധുവിന്റെ അമ്മ അജിത, അച്ഛൻ അനിരുദ്ധൻ ഉൾപ്പെടെയാണ് അറസ്റ്റിലായത്.