അർജന്റീനയിൽ ഇപ്പോഴും ആഘോഷം തന്നെ ;ഇപ്രാവശ്യം മെസ്സിയുടെ നായക്കൊപ്പം..

Entertainment International News

ബ്യൂണസ് ഐറിസ്: ലോകകപ്പ് വിജയം ആഘോഷിച്ച് അർജന്റീനക്കാർക്ക് മതിവരുന്നില്ല. 36 വർഷങ്ങൾക്കു ശേഷമുള്ള ലോകകപ്പ് വിജയക്കിരീടവുമായി നാട്ടിൽ മടങ്ങിയെത്തിയ ടീമിനെ സ്വീകരിച്ചത് ലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകരാണ്.

രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഇപ്പോഴും ആരാധകർ ലോകകപ്പ് വിജയം ആഘോഷമാക്കുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ സൂപ്പർ താരം ലയണൽ മെസ്സിയുടെ വളർത്തുനായയായ ഹൾക്കിനൊപ്പം ലോകകപ്പ് നേട്ടം ആഘോഷിക്കുന്ന ആരാധകരുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

അർജന്റീനയുടെ ജേഴ്സി ധരിച്ച് ആഘോഷിക്കുന്ന ഒരുകൂട്ടം ആളുകൾക്കിടയിലേക്കാണ് ഹൾക്ക് വരുന്നത്. അതോടെ ‘ഇതാ മെസ്സിയുടെ നായ’ എന്ന് ആളുകൾ ആവേശത്തോടെ വിളിച്ചുപറയുന്നതും സോഷ്യൽ മീഡിയയിൽ വീഡിയോയിൽവൈറലായിട്ടുണ്ട്.

2016-ലാണ് ഫ്രഞ്ച് മാസ്റ്റിഫ് ഇനത്തിൽപ്പെട്ട ഹൾകിനെ മെസ്സി സ്വന്തമാക്കുന്നത്. നായക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും മെസ്സി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.