യാത്രക്കാരന് നെഞ്ച് വേദന – ബസ് ആശുപത്രിയിലേക്ക് എത്തിച്ച ഡ്രൈവർക്ക് അനുമോദനം .

Local News

തേഞ്ഞിപ്പലം: യാത്രക്കാരന് നെഞ്ച് വേദന – ബസ് ആശുപത്രിയിലേക്ക് എത്തിച്ച ഡ്രൈവർക്ക് അനുമോദനം .
ബസ് യാത്രക്കിടെ ചേളാരിയിൽ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അവസരോചിതമായ ബസ് ആശുപത്രിയിലേക്ക് എത്തിച്ച ഡ്രൈവർ ക്ക് ചേളാരിയിലെ ഓട്ടോ ഡ്രൈവർമാർ നോട്ടുമാല അണിയിച്ച് ആദരിച്ചു.കോഴിക്കോട് നിന്നും വേങ്ങരയിലേക്ക് പോകുന്ന ഏർവാടി സ്വകാര്യ ബസ്സിൽ ഇന്നലെ ഉച്ചയ്ക്ക് 3-നായിരുന്നു സംഭവം. വേങ്ങരയിലേക്ക് പോവുന്ന ബസ് ചേളാരിയിൽ നിന്നും കോഴിക്കോട് റൂട്ടിലേക്ക് തിരിച്ച് ചേളാരിയിലെ സ്വകാര്യ ആശു പത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ബസ് വേങ്ങരയിൽ നിന്നും തിരിച്ച് കോഴിക്കോട്ടേക്ക് വരവെയാണ് ചേളാരിയിൽ ആദരം സംഘടിപ്പിച്ചത്. മനുഷ്യത്വത്തിന്റെ പ്രതീകമായ ബസ് ഡ്രൈവർക്ക് മേലേ ചേളാരിയിലെ ഓട്ടോറിക്ഷ ഡ്രൈവർമാരാണ് സ്നേഹാദരം നൽകിയത്.റാഫി പൂഴിക്കുന്നത്ത്, മുസ്തഫ, മജീദ്, ജുബൈർ, വിജയൻ, അൻവർ,സനീഷ് എന്നിവർ ചേർന്നാണ് നോട്ടുമാല അണിയിച്ച് ആദരിച്ചത്.