ലഹരി നൽകി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ചയാൾ എം ഡി എം എ യുമായി വീണ്ടും പിടിയിൽ

Crime Local News

കൊണ്ടോട്ടി : ലഹരി നൽകി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ചയാൾ എം ഡി എം എ യുമായി വീണ്ടും പിടിയിൽ.കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും ലഹരി മരുന്ന് വില്പന നടത്തിവന്ന യുവാവ് പിടിയിലായി. മഞ്ചേരി പുൽപ്പറ്റ തൃപ്പനച്ചി സ്വദേശി കണയാൻകോട്ടിൽ ജാവിദ് മോൻ (29) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് എം ഡി എം എ വില്പന നടത്താൻ കൊണ്ടോട്ടി ബസ്റ്റാന്റ് പരിസരത്ത് എത്തിയ സമയത്താണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന 2 പാക്കറ്റ് എംഡി എം എ യും പിടികൂടിയിട്ടുണ്ട്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. 2021 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടി കൊണ്ടുവന്നു ലഹരി നൽകി എയർ പോർട്ട് പരിസരത്തെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങി വിചാരണ നടപടികൾ നടന്നുകൊണ്ടിരിക്കെയാണ് ഇയാൾ വീണ്ടും പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസ് ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ എസ് പി വിജയ് ഭാരത് റെഡ്ഡി ഐ പി എസ് ന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി എസ് ഐ ഫദൽ റഹ്മാനും ഡാൻസഫ് ടീമംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.