തോണിയിൽ മീൻ പിടിക്കുന്നതിനിടെ ഹൃദയാഘാതം; മലപ്പുറത്ത്കാരൻ മരിച്ചു..

News

മലപ്പുറം : ചാലിയാറിൽ തോണിയിൽ മീൻ പിടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. കൊണ്ടോട്ടി പള്ളിക്കൽ ബസാർ കുറുന്തല സ്വദേശി കുറ്റി എരഞ്ഞിയിൽ കുഞ്ഞിക്കോയ(63) ആണ് മരിച്ചത്. വീട്ടിൽ നിന്നും ചാലിയാർ പുഴയുടെ ഫറോക്ക് ഭാഗത്ത് തോണിയിൽ മീൻ പിടിക്കുവാൻ പോയതായിരുന്നു.
മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് തോണി കരക്കടുപ്പിച്ച് കരയിൽ ഇരിക്കവേ കുഴഞ്ഞുവീണ് മരണപ്പെടുകയാ യിരുന്നു. തോണിയിൽ നിന്നും വേദന ഉണ്ടായ വിവരം മകനെ ഫോണിൽ വിളി ച്ചു അറിയിച്ചിരുന്നു. എന്നാൽ മകൻ എത്തും മുമ്പേ മരണം സംഭവിച്ചിരുന്നു.