കോളേജില്‍ പ്രവേശനം നേടാനായി പോവുകയായിരുന്ന വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു

News

മലപ്പുറം: വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് കോളേജില്‍ പ്രവേശനം നേടാനായി പോവുകയായിരുന്ന പൊന്നാനി മരക്കടവ് സ്വദേശിയായ ദര്‍സ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു.പൊന്നാനി മരക്കടവ് സ്വദേശി റഫീഖിന്റെ മകന്‍ പൊള്ളിന്റകത്ത് മുത്തലിബ് മുസ്ലിയാരാണ്(18) കല്‍പ്പകഞ്ചേരിയില്‍ വെച്ച് ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്.തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് അപകടം.
സുഹൃത്തായ മറ്റൊരു ദര്‍സ് വിദ്യാര്‍ത്ഥി അനസുമൊന്നിച്ച് വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് കോളേജില്‍ പ്രവേശനം നേടുന്നതിന് ട്രയിനില്‍ കയറാനായി തിരൂരിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു രണ്ടുപേരും . ഇതിനിടയിലാണ് ഒരു വാഹനത്തില്‍ ഉരസി ബൈക്ക് മറിഞ്ഞത്. ബൈക്ക് ഓടിച്ചിരുന്ന അനസിന് നിസാര പരുക്കുകളാണ് ഏറ്റത്.റോഡിലേക്ക് തെറിച്ചു വീണ മുത്തലിഖിന്റെ കൈകളിലൂടെ പിറകിലൂടെ വന്ന ബസ് കയറുകയും ചെയ്തു.തലക്കേറ്റ പരിക്കാണ് മരണകാരണം. മാതാവ്: ആയിശ.സഹോദരങ്ങള്‍:ഫര്‍ഹാന, രിസവാന