ഖത്തറിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

Local News Pravasi

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ തെക്കുമ്പാട് കുട്ടുവന്‍ വീട്ടില്‍ അബ്‍ദുല്‍സമദ് (70) ആണ് മരണപ്പെട്ടത്. ദോഹയിലെ സൂഖ് വാഖിഫില്‍ അല്‍ റഈസ് പെര്‍ഫ്യൂം ഷോപ്പ് നടത്തുകയായിരുന്ന അദ്ദേഹം താമസ സ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.

നാല്‍പത് വര്‍ഷത്തോളമായി ഖത്തറില്‍ പ്രവാസിയാണ്. ഭാര്യ കെ.പി റൗളത്തും ഏകമകന്‍ റഈസും ഖത്തറിലുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം അബു ഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.