നിമിഷ സജയൻ സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസിഡർ

Keralam News

തിരുവനന്തപുരം : കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസിഡറായി നടി നിമിഷ സജയനെ തെരഞ്ഞെടുത്തു. നിമിഷ സജയനാവും ഇനി പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുക.

പദ്ധതിയുടെ ഉദ്‌ഘാടനം ഡിസംബര്‍ 18-ന് വൈകുന്നേരം മൂന്ന് മണിക്ക് നിശാഗന്ധിയില്‍ വെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിക്കും. സ്ത്രീധനത്തിനും സ്ത്രീധന പീഡനത്തിനുമെതിരെ കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പങ്കാളിയാകുന്നതെന്ന് നിമിഷ സജയന്‍ വ്യക്തമാക്കി.

പുരോഗമന സമൂഹത്തിന് ചേരാത്ത സ്ത്രീവിരുദ്ധ പ്രവണതകള്‍ വര്‍ദ്ധിച്ച്‌ വരുന്നതിനെ മറികടക്കുകയാണ് സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ദേശ്യം.