വിദ്യാര്‍ത്ഥിനിക്ക് മാനഹാനി : യുവാവ് റിമാന്റില്‍

Crime Local News

മഞ്ചേരി: പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിക്ക് മാനഹാനി വരുത്തിയെന്ന കേസില്‍ മലപ്പുറം വനിതാ പൊലീസ് സ്റ്റേഷന്‍ എസ് ഐ ടി എം സജിന അറസ്റ്റ് ചെയ്ത യുവാവ് റിമാന്റില്‍. മങ്കട പള്ളിപ്പുറം വെളുത്തേങ്ങാടന്‍ മുഹമ്മദ് ഷാഫി (19)നെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ഈ മാസം 15 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്കയച്ചത്. 2023 ജൂലൈ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. കുട്ടിയെ നിര്‍ബ്ബന്ധിച്ച് മലപ്പുറം ശാന്തി തീരം പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടു പോയി മാനഹാനി വരുത്തിയെന്നാണ് കേസ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്‌കൂളിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയായിരുന്നു. മലപ്പുറം സ്‌നേഹിത ജന്റര്‍ ഹെല്‍പ്പ് ഡസ്‌കിലാണ് കുട്ടി താമസിച്ചു വരുന്നത്. ഇക്കഴിഞ്ഞ ഒന്നിനാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

റിപ്പോർട്ട് : ബഷീർ കല്ലായി