എസ്.വൈ.എസ് ഉറവ് റിലീഫ് സെല്‍ഹൈദറലി ശിഹാബ് തങ്ങള്‍ സ്മാരക മന്‍സില്‍ അഞ്ചാമത് വീടിന്റെ താക്കോല്‍ കൈമാറി

Local News

മലപ്പുറം: എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ നടപ്പിലാക്കുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക ഉറവ് ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി മണ്ഡലത്തിലെ ചീക്കോട് നിര്‍മ്മാണം പൂര്‍ത്തിയായ അഞ്ചാമത് വീടിന്റെ താക്കോല്‍ ദാനവും ഗൃഹ പ്രവേശനോദ്ഘാടനവും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, കോപ്പിലാന്‍ അബു ഹാജി, അബ്ദുശുക്കൂര്‍ വെട്ടത്തൂര്‍, മാമു മൗലവി വാഴയൂര്‍, യൂനുസ് ഫൈസി വെട്ടുപാറ, സംബന്ധിച്ചു. യൂണിറ്റ്, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികളുടെ സഹകരണത്തോടെയാണ് ജില്ലാ കമ്മിറ്റി വീട് നിര്‍മ്മിച്ചത്.