ദേശീയ സിക്‌സസ് ഹോക്കി: സായി കൊല്ലം ജേതാക്കള്‍

India Keralam Local News Sports

കോഡൂര്‍: ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇരുപത്തിരണ്ടാമത് ദേശീയ സിക്‌സസ് എ സൈഡ് ഹോക്കി ടൂര്‍ണമെന്റ് സമാപിച്ചു. പൂര്‍വ അധ്യാപകരായിരുന്ന പി.എന്‍. കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍, യു. ആലിക്കുട്ടി മാസ്റ്റര്‍ എന്നിവരുടെ സ്മരണയില്‍ സ്‌കൂള്‍ പി.ടി.എ. കമ്മിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്.
വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ആഥിതേയരായ ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീമിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ (സായി) കൊല്ലം ജേതാക്കളായി.സായി ടീമിലെ അനീഷ് ബിന്‍സ് മികച്ച കളിക്കാരനായും റോഷനെ മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുത്തു.സമാപനച്ചടങ്ങിന്റെ ഉദ്ഘാടനവും ട്രോഫി വിതരണവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു.മാസ്റ്റേഴ്‌സ് ഹോക്കി സംസ്ഥാന പ്രസിഡന്റ് പാലോളി അബ്ദുറഹ്‌മാന്‍, മലപ്പുറം ഹോക്കി പ്രസിഡന്റ് ബഷീര്‍ അഹമ്മദ് മച്ചിങ്ങല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജു സഖറിയാസ്, പ്രഥമാധ്യാപകന്‍ പി. മുഹമ്മദ് അബ്ദുല്‍നാസര്‍, എം.ടി.എ. പ്രസിഡന്റ് കെ. ഹാരിഫ റഹ് മാന്‍, വൈസ് പ്രസിഡന്റ് പി. മൈസൂണ്‍, പി.ടി.എ. ഭാരവാഹികളായ ഇസ്മായില്‍ ഇല്ലത്തൊടി, വി. ജുമൈലത്ത്, സ്‌കൂള്‍ മാനേജര്‍ എന്‍.കെ. അബ്ദുല്‍റഹൂഫ്, അധ്യാപകനായ അബ്ദുറഹൂഫ് വരിക്കോടന്‍, കായികാധ്യാപകന്‍ ഡോ. മുഹമ്മദ് ഷറഫുദ്ദീന്‍ റസ് വി തുടങ്ങിയവര്‍ പ്രസംഗിച്ചു.