കെട്ടിട നമ്പര്‍ നല്‍കാതെ പ്രവാസിയെ പീഡിപ്പിക്കുന്നുവെന്ന്

Breaking Keralam News Politics Pravasi

മലപ്പുറം: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കെട്ടിട നമ്പര്‍ നല്‍കാതെ പ്രവാസിയെ ഭരണാധികാരികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് വലയ്ക്കുന്നതായി പരാതി. മുസ്ലിം ലീഗ് ഭരിക്കുന്ന മക്കരപ്പറമ്പ പഞ്ചായത്തിലെ സെക്രട്ടറിയും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് നിസാര കാരണങ്ങള്‍ പറഞ്ഞ് കെട്ടിടത്തിന് നമ്പര്‍ നല്‍കാതെ തന്നെ വലയ്ക്കുന്നതെന്ന് പ്രവാസിയായ പള്ളിയാലില്‍ മുഹമ്മദ് കാസിം പറഞ്ഞു.

താന്‍ സൗദിയില്‍ നിന്ന് രണ്ട് മാസത്തെ അവധിയില്‍ വന്ന ഉടനെ പുതിയ വീട്ടിലേക്ക് താമസം മാറ്റിയെന്നും പിന്നീട് മടക്ക ടിക്കറ്റ് ഉണ്ടായിട്ടും വിമാന സര്‍വ്വീസ് ഇല്ലാത്തതിനാല്‍ കഴിഞ ഒന്നര വര്‍ഷമായി സൗദിയിലേക്ക് മടങ്ങാനായില്ല .പുതിയ വീടിന്റെ കെട്ടിട നമ്പറിന് വേണ്ടി 3000 രൂപ ചെലവയിച്ച് ഫയല്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചെങ്കിലും അധികൃതര്‍ അത് നഷ്ടപ്പെടുത്തി.

കഴിഞ്ഞ ഒന്നര വര്‍ഷമായി താമസമാക്കിയ അഞ്ചംഗങ്ങളുള്ള കുടുംബത്തിന് പഞ്ചായത്ത് അധികൃതര്‍ കെട്ടിട നമ്പര്‍ നല്‍കാത്തതിനാല്‍ റേഷന്‍ കാര്‍ഡ് ലഭിച്ചില്ല. ഇതുകൊണ്ട് തന്നെ സര്‍ക്കാറിന്റെ ഭക്ഷ്യ കിറ്റ് ഉള്‍പ്പെടെ യാതൊരു സഹായവും ലഭിക്കുന്നില്ലെന്നുമാണ് പരാതി. കെട്ടിടത്തിന് നമ്പര്‍ ലഭിക്കാനും റേഷന്‍ ലഭിക്കാനും നീതിതേടുകയാണ് കുടുംബം