നബിദിന മാസ വരവറിയിച്ച് മീലാദ് വിളംബര റാലി നടത്തി

Local

അരിമ്പ്ര: നബിദിന മാസത്തിന്റെ വരവറിയിച്ച് അരിമ്പ്ര പഴങ്ങരത്തൊടി മഹല്ലില്‍ മീലാദ് വിളംബര റാലി നടത്തി. അരിമ്പ്ര പഴങ്ങരത്തൊടി ജുമാ മസ്ജിദില്‍ നിന്ന് അരിമ്പ്ര ഉസ്താദ് മഖാമില്‍ സിയാറത്തോടെ ആരംഭിച്ച റാലി ട്രാന്‍സ്‌ഫോര്‍മര്‍ അങ്ങാടിയില്‍ സമാപിച്ചു. ഖത്വീബ് അബ്ദുല്‍ അസീസ് ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് അ ൈഡ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഇ.പി അഹ്മദ് കുട്ടി മുസ്ലിയാര്‍, കണ്‍വീനര്‍ ടി മൂസ ഹാജി, മഹല്ല് കമ്മിറ്റി പ്രസിഡന്റ് ടി അബു ഹാജി, സെക്രട്ടറി ഇ. മുഹമ്മദ് ഹനീഫ, ട്രഷറര്‍ എം അലി മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.