ഒന്നരക്കോടിയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ കരിപ്പൂരില്‍ പിടിയില്‍. സ്വര്‍ണം കടത്തിയത് മലദ്വാരത്തില്‍

News

മലപ്പുറം : ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം ഒന്നര കോടി രൂപ വില മതിക്കുന്ന രണ്ടര കിലോഗ്രാമോളം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ദുബായിൽ നിന്നും എത്തിയ രണ്ടു യാത്രക്കാരിൽനിന്നുമായി പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ വന്ന കോഴിക്കോട് കാന്തപുരം സ്വദേശിയായ മുഹമ്മദ്‌ അഫ്നാസിൽ (23) നിന്നും 1147 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ വന്ന മലപ്പുറം പട്ടർകുളം സ്വദേശിയായ യാസിമിൽ (27) നിന്നും 1567 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ അഞ്ചു ക്യാപ്സൂളുകളുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ചപ്പോൾ കസ്റ്റoസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്. ഈ സ്വർണ്ണമിശ്രിതത്തിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കുന്നതാണ്.