കോഴിക്കോട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പതിനാറുകാരന് പരിക്ക്

Crime Local News

കോഴിക്കോട് : നാദാപുരത്ത് പതിനാറുകാരന് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്ക്. നാദാപുരം കായപ്പനച്ചിയില്‍ മീന്‍പിടിക്കാനെത്തിയ കൊല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹിമിനാണ് ഇടത് കൈപ്പത്തിയിലെ തള്ള വിരലിനും കണ്ണിനും പരിക്കേറ്റത്.

മീന്‍ പിടിക്കാനായി ബന്ധുവിനൊപ്പം പുഴയോരത്ത് എത്തിയ ഷോർദാർ പുഴയോരത്ത് കണ്ട വസ്തു എടുത്തെറിഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ബോംബ് സ്‌ക്വാഡും നാദാപുരം പൊലീസും പരിശോധന നടത്തി.

തലശേരിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം പതിനാറുകാരനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.