കേരള ബ്ലാസ്റ്റേഴ്സ് – ജാംഷഡ്പുർ രണ്ടാംപാദ സെമി ഇന്ന്

India Keralam News Sports

ഗോവ : ഐ.എസ്.എല്‍ രണ്ടാം പാദ സെമിയിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ നേരിടും. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിയിലാണ് മത്സരം നടക്കുക. എതിരാളികൾക്കെതിരെ സമനിലയെങ്കിലും പിടിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് ഫൈനലിലേക്ക് കുതിക്കാം.

പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ജംഷഡ്പൂരിനെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മേൽക്കൈ. ഷീൾഡ് വിന്നേഴ്സായി തലപ്പൊക്കത്തോടെയെത്തിയ ജംഷഡ്പൂരിനെ സഹലിന്റെ ഗോളിൽ ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്സ് മറികടന്നിരുന്നു.

ആദ്യ പാദത്തിൽ വീണെങ്കിലും 20 കളികളിൽ 43 പോയന്റുമായി എതിരാളികളെക്കാൾ ബഹുദൂരം മുന്നിൽ നടന്നവരാണ് ജാംഷഡ്പുർ. സെമിയിൽ ഇറങ്ങുംമുമ്പ് അവസാന ഏഴു കളികളിൽ എല്ലാം ജയിച്ച ടീമാണ് എതിരാളികൾ എന്ന കാര്യം ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാണ്. കലാശപ്പോരിന് ഗാലറിയിൽ മഞ്ഞക്കടൽ തീർക്കാൻ ആരാധകരുടെ കാത്തിരിപ്പ് ഫലം കാണുമോ എന്ന് ഇന്നറിയാം.