സംസ്ഥാനത്ത് മഴയ്ക്കും കാറ്റിനും സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ഏഴ് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും മഴ കൂടുതൽ കനക്കുമെന്നും മഴക്കൊപ്പം ശക്തമായ കാറ്റും ഇടിയും മിന്നലും ഉണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കാലാവസ്ഥ മോശമായതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള തീരത്ത് 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. കടലിൽ കേരള തീരത്ത് ഉള്ളവർ കർണാടക ലക്ഷദ്വീപ് തീരങ്ങളിലേക്ക് മാറാനും നിരീക്ഷകർ നിർദേശിച്ചു.