ഒമിക്രോണ്‍ പ്രതിരോധ വാക്‌സിന്‍ മാര്‍ച്ചില്‍ മാർച്ചിൽ തയ്യാറായേക്കും

Health India News

ദില്ലി : ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിൻ മാർച്ചിൽ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൈസർ ചീഫ്. എക്സിക്യൂട്ടീവ് ഓഫീസർ ആൽബർട്ട് ബൗർല. സർക്കാരിന്റെ താൽപര്യം കണക്കിലെടുത്ത് വാക്‌സിൻ ഡോസുകളുടെ നിർമാണം നടന്നുവരുന്നതായി അദ്ദേഹം അറിയിച്ചു.

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും ഒമിക്രോൺ വകഭേ​ദം ബാധിക്കുന്നതിനാൽ തന്നെ പുതിയ വാക്‌സിൻ മാർച്ചോടെ തയ്യാറാവുമെന്നാണ് കരുതുന്നത്. നിലവിലുള്ള രണ്ട് വാക്‌സിൻ ഷോട്ടുകളും ഒരു ബൂസ്റ്ററും ഒമിക്രോണിൽ നിന്നുള്ള ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷണം നൽകിയിട്ടുണ്ടെന്നും ആൽബർട്ട് ബൗർല പറഞ്ഞു.

പുതിയ വകഭേദമായ ഒമിക്രോൺ അതിവേ​ഗത്തിൽ പകരുന്നതാണെന്നും വാക്സിൻ ഒമിക്രോണിനെ പ്രതിരോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബൗർല വ്യക്തമാക്കി.