വിവാഹവാഗ്ദാനം നല്‍കി പീഡനം : പ്രതിയെ റിമാന്റ് ചെയ്തു

Crime Local News

മഞ്ചേരി : വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്റ് ചെയ്തു. മൊറയൂര്‍ അരിമ്പ്ര പൂതനപ്പറമ്പ് ആയോളി കറുത്തേടത്ത് വീട്ടില്‍ ബുര്‍ഹാന്‍ (28)നെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി റിമാന്റ് ചെയ്തത്. 2021 സെപ്തംബര്‍ 24നാണ് കേസിന്നാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീടിന്റെ കിടപ്പുമുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് കോഴിക്കോട്, മമ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടു പോയതായും പിന്നീട് പലതവണ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയതായും പരാതിയില്‍ പറയുന്നു. അരീക്കോട് പൊലീസ് ഇന്‍സ്‌പെകടര്‍ എം അബ്ബാസലിയാണ് കേസന്വേഷിക്കുന്നത്. ഈ മാസം 20 വരെ റിമാന്റ് ചെയ്ത പ്രതിയെ മഞ്ചേരി സ്‌പെഷ്യല്‍ സബ്ജയിലിലേക്ക് മാറ്റി.