ബേക്കറി കുത്തിതുറന്നു കളവ് നടത്തിയ മോഷ്ടാവ് അറസ്റ്റിൽ

Breaking Crime Local

പരപ്പനങ്ങാടി :അരിയല്ലൂരിലുള്ള ഫേയ്മസ് ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി ഉമർ മുക്താർ (19) നെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. തീരദേശ മേഖലയായ അരിയല്ലൂരിലെ ഫേയ്മസ് ബേക്കറിയുടെ പൂട്ടുപൊളിച്ച് അകത്തു കയറിയ പ്രതി അവിടെ ഉണ്ടായിരുന്ന സിസിടിവി ക്യാമറകൾ എല്ലാം കാണാൻ പറ്റാത്ത വിധത്തിൽ തിരിച്ചുവച്ച് പണവും മറ്റു ചോക്ലേറ്റ് ഉത്പന്നങ്ങളും കവർന്നുകൊണ്ടു പോവുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഈ വർഷം തന്നെ തിരൂര് പോലീസ് സ്റ്റേഷൻ പരിധിയിൽ കളവ് കേസ് ഉണ്ടായിരുന്ന ഉമർ മുക്താറിനെ പൊലീസ് പിടികൂടുന്നത്. രാത്രി സമയത്ത് കണ്ട് ഇയാളെ ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പരപ്പനങ്ങാടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും മറ്റുമായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും ആ സമയം കൂടുതലായിട്ട് കളവുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.ഇയാളെ പിടികൂടിയ പോലീസ് സംഘത്തിൽ പരപ്പനങ്ങാടി ഇൻസ്പെക്ടർ ജിനേഷ് കെ ജെ, സബ് ഇൻസ്പെക്ടർ അരുൺ ആർ, യു,ജയദേവൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ അനിൽകുമാർ സിവിൽ പോലീസ് ഓഫീസർമാരായ മുജീബ്റഹ്മാൻ, രഞ്ജിത്ത്, എന്നിവരും ഉണ്ടായിരുന്നു