വിദ്യാര്‍ത്ഥിനികള്‍ക്ക് മാനഹാനി : അധ്യാപകന് ജാമ്യമില്ല

Breaking Crime Local News

മഞ്ചേരി : വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന അധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. കുമരനെല്ലൂര്‍ കോമത്ത് അബ്ദുല്‍സമദ് (38)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2022 സെപ്തംബര്‍ 12 മുതല്‍ പലതവണ ലൈംഗിക പീഡനത്തിനിരയായ പത്തു വയസ്സുകാരി വിവരം വീട്ടില്‍ പറയുകയായിരുന്നു. രക്ഷിതാക്കള്‍ മലപ്പുറം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ഇതോടെ എട്ട് കുട്ടികള്‍ കൂടി പരാതിയുമായി മുന്നോട്ടു വരികയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 11ന് ചങ്ങരംകുളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒമ്പതു കേസുകളിലും പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി