മരം വെട്ടുന്നതിനിടെ വീണ് യുവാവ് മരിച്ചു

Breaking Local News

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയില്‍ മരം വെട്ടുന്നതിനിടെ വീണു പരിക്കേറ്റ യുവാവ് മരിച്ചു. വള്ളിക്കാപ്പറ്റ ബ്ലൈന്‍ഡ് സ്‌കൂള്‍ പടിയില്‍ താമസിക്കുന്ന ചേലക്കര മുഹമ്മദ് അഷ്‌റഫ് (47) ആണ് മരിച്ചത്. കെ.എസ്.ഇ.ബി ആനക്കയം സെക്ഷനില്‍ വര്‍ക്കര്‍ ആയി ജോലി ചെയ്ത് വരികയാണ്. ഭാര്യ: കേരളാംതൊടി ഷാഹിന. മക്കള്‍: മുഹമ്മദ് ഷബീബ്, അഷ്‌ന, അഷ്ബാബ്, അഷ്ഹാദ്. സഹോദരങ്ങള്‍: ഉമ്മര്‍, അബൂബക്കര്‍, ആസ്യ, സക്കീന, ജമീല. പിതാവ്: പരേതനായ മൊയ്തീന്‍. മാതാവ്: കേരളാംതൊടി മറിയക്കുട്ടി.

അതേ സമയം അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് മുന്‍മെമ്പറും പൊതു പ്രവര്‍ത്തകനുമായിരുന്നമേലേ പൂപ്പലത്ത് കെ.ടി.അഷ്‌റഫ് മാലിക്കും(57) നിര്യാതനായി. ആദ്യകാലപ്രവാസി സംരഭകനുംപെരിന്തല്‍മണ്ണ ജാസ്മീന്‍ ബിസ്‌നസ്സ് ഗ്രൂപ്പ് കിഡ്‌സ് പാര്‍ക്ക് ഉടമയുമായിരുന്നു.പെരിന്തല്‍മണ്ണ പ്രസിഡണ്ട്‌സ് ക്ലബ്ബിന്റെയും, പൂപ്പലം യൂത്ത് ക്ലബ്ബിന്റെയും ഭാരവാഹിയായിട്ടുണ്ട്. പിതാവ്:മേലേ പൂപ്പലത്ത് പരേതനായ കണ്ണന്‍തൊടി അബൂബക്കര്‍ ഹാജി (റിട്ട. ചീഫ് ഫിനാന്‍സ് ഓഫീസര്‍, ഐ.എ.ആര്‍.ഐ.ഡല്‍ഹി). മാതാവ് : പരേതയായ കോണിക്കുഴിയില്‍ ഫാത്തിമ (താഴെ അരിപ്ര)ഭാര്യ :കരുവള്ളിപ്പാത്തിക്കല്‍ ഹഫ്‌സത്ത് ( രാമപുരം ബ്ലോക്ക്പടി). മക്കള്‍ : ഐമന്‍ മാലിക്ക് (സി ആന്റ് സി.ഷൂസ് പാര്‍ക്ക്, പെരിന്തല്‍മണ്ണ). യമീന മാലിക്ക്(ഖത്തര്‍),അഷ്ഫാഖ് മാലിക്ക്(ഇന്റ്റീരിയര്‍ ഡിസൈനര്‍, പെരിന്തല്‍മണ്ണ). മരുമക്കള്‍ : ഷിബ്‌ന ലത്തീഫ് മാടംപാറ (നാട്ടുകല്‍ ), സി.എന്‍.കെ. സുഫൈദ് അലി നാദാപുരം ( എഞ്ചീനീയര്‍,ഖത്തര്‍) സഹോദരങ്ങള്‍: നജീബുല്ല, ലത്തീഫ്, സഹീദുല്ല, നൂറുല്‍ അമീന്‍, നൂറുല്‍ അസീസ്, അഹദ് അക്ക്ബര്‍, ഹംസ സമീര്‍, ജാസ്മീന്‍