കാലിഫോർണിയയിൽ ചൂതാട്ടത്തിനു 6.23 കോടി രൂപ മോഷ്ടിച്ചുവെന്ന കുറ്റത്തിന് പ്രിൻസിപ്പലായ കന്യാസ്ത്രീക്ക് ഒരു വർഷ തടവ്

Crime International News

കാലിഫോർണിയ : കാലിഫോർണിയയിൽ ചൂതാട്ടത്തിനായി 6.23 കോടി രൂപ മോഷ്ടിച്ചുവെന്ന കുറ്റത്തിന് കന്യാസ്ത്രീയെ ഒരു വർഷത്തെ തടവിന് കോടതി ശിക്ഷിച്ചു. മേരി മാർഗരറ്റ് ക്രൂപ്പർ എന്ന 80 -കാരിയാണ് . സെന്റ് ജെയിംസ് കാത്തലിക് സ്‌കൂളിൽ പ്രിൻസിപ്പലായിരിക്കുന്ന കാലത്തു തന്നെ അവിടെ നിന്ന് പലപ്പോഴായി പണം തട്ടിയെടുത്തിരുന്നു . ഇപ്പോൾ വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ് ജയിൽശിക്ഷ

തന്നെ ജയിലിലേക്ക് അയക്കരുതെന്നും “ഞാൻ പാപം ചെയ്തു, ഞാൻ നിയമം ലംഘിച്ചു, എനിക്ക് ഒഴികഴിവുകളൊന്നുമില്ല” ക്രൂപ്പർ ടെലികോൺഫറൻസിലൂടെ ജഡ്ജിയോട് പറഞ്ഞു. ജയിൽ ശിക്ഷയ്ക്ക് പുറമെ പ്രിൻസിപ്പലായിരുന്ന സമയത്ത് സ്കൂളിൽ നിന്ന് മോഷ്ടിച്ച മുഴുവൻ തുകയും സ്‌കൂളിന് തിരികെ നൽകാനും കന്യാസ്ത്രീയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ജൂലൈയിൽ അവൾ കുറ്റം സമ്മതിക്കുകയും തന്റെ കാലത്ത് ഒരു ദശകത്തിലേറെയായി സ്കൂളിൽ നിന്ന് പണം അപഹരിച്ചതായി സമ്മതിക്കുകയും ചെയ്തു.കുറ്റപത്രം സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കന്യാസ്ത്രീ കുറ്റം സമ്മതിച്ചത്.