മദ്യപിച്ച് ബോധംകെട്ട് റോഡരികിൽ കിടന്നയാൾ കാർ കയറി മരിച്ചു

Crime Local News

തിരുവനന്തപുരം: മദ്യപിച്ച് റോഡരികിൽ ബോധംകെട്ട് വീണുകിടന്നയാൾക്ക് കാർ കയറി ദാരുണാന്ത്യം. പാലോട് ബീവറേജസ് ഔട്ട്ലറ്റിന് മുന്നിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. കരിമൺകോട് തേക്കുംമൂട് മൂന്ന് സെന്റ് കോളനിയിൽ താമസിക്കുന്ന സുന്ദരൻ ആണ് മരിച്ചത്. ബീവറേജസിൽ നിന്ന് മദ്യം വാങ്ങാനെത്തിയവർ കാർ പിറകിലേക്ക് എടുത്തപ്പോൾ നിലത്തുകിടന്ന സുന്ദരന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം മോർച്ചറിയിലാണ്. അപകടത്തിന് കാരണമായ വാഹനം കസ്റ്റഡിയിലെടുത്തു.